ഇപി ജയരാജനും ഭാര്യയും കോവിഡ് ഭേദമായി ആശുപത്രി വിട്ടു

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇരുവരും.
ഇപി ജയരാജനും ഭാര്യയും കോവിഡ് ഭേദമായി ആശുപത്രി വിട്ടു

കണ്ണൂര്‍: മന്ത്രി ഇപി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് ഭേദമായി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇരുവരും.

ഇന്ന് രാവിലെ 11 മണിയോടെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളും ആശുപത്രി സൂപ്രണ്ടും നേരിട്ടെത്തി ഡിസ്ചാര്‍ജ് വിവരം മന്ത്രിയെ അറിയിക്കുകയായിരുന്നു. 7 ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാനും മന്ത്രിയോട് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 11നാണ് മന്ത്രിയേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജന്‍. മന്ത്രി തോമസ് ഐസകിനാണ് ആദ്യം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com