മന്ത്രി ഇപി ജയരാജനും കോവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

മന്ത്രി ഇപി ജയരാജനും കോവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

ധനമന്ത്രി ടി.എം.തോമസ് ഐസക്കിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി. ജയരാജനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനാണ് ജയരാജന്‍. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരില്‍ 4 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Anweshanam
www.anweshanam.com