ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍
Kerala

ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍

ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാമെന്നും അത് നടപടിയുടെ ഭാഗം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

News Desk

News Desk

കൊച്ചി: മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എകെ ബാലന്‍. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാമെന്നും അത് നടപടിയുടെ ഭാഗം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ രാജിവയ്ക്കണമെന്ന് പറയുന്നതില്‍ കാര്യമല്ല. അത് ജനാധിപത്യ വ്യവസ്ഥയല്ല. ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ അയാള്‍ പ്രതിയാകൂ. ഇവിടെ ജലീലിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ജലീല്‍ തെറ്റ് ചെയ്തതായി അന്വേഷണ സംഘത്തിന് തോന്നിയാല്‍ നടപടി സ്വീകരിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എഎം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Anweshanam
www.anweshanam.com