ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകും: എകെ ബാലൻ
Kerala

ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകും: എകെ ബാലൻ

ആരോപണങ്ങളിൽ വി.മുരളീധരനും കെ.സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം.

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി സർക്കാർ. ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കി.

ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്താൻ തയ്യാറാകണം. അതല്ലെങ്കില്‍ നിയമ നടപടികയുണ്ടാകും. സെക്രട്ടറിയേറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി.മുരളീധരനും കെ.സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എകെ ബാലൻ പ്രതികരിച്ചു.

മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്തെ പ്രതിഷേധങ്ങൾ കോടതി അലക്ഷ്യമാണ്. അവിശ്വാസ പ്രമേയത്തിൽ മുൻപ് ഉയർത്തിയ ആരോപണങ്ങൾ പോലും കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല.ഭരണകക്ഷിയുടെ ചെലവിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന് ഭരണപക്ഷം കൂട്ടുനിന്നില്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com