അപവാദപ്രചരണം; അ​നി​ല്‍ അ​ക്ക​ര​യ്ക്ക് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സ്
Kerala

അപവാദപ്രചരണം; അ​നി​ല്‍ അ​ക്ക​ര​യ്ക്ക് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിക്കെതിരെ അഴിമതി ആരോപിച്ച്‌ അപവാദ പ്രചരണം നടത്തിയതിന് അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ മന്ത്രി എ.സി മൊയ്തീന്‍ വക്കീല്‍ നോട്ടീസ് അയച്ചു

News Desk

News Desk

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിക്കെതിരെ അഴിമതി ആരോപിച്ച്‌ അപവാദ പ്രചരണം നടത്തിയതിന് അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ മന്ത്രി എ.സി മൊയ്തീന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ന്ത്രി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി ഫ്ളാ​റ്റ് ഇ​ട​പാ​ടി​ല്‍ ഇ​ട​നി​ല​ക്കാ​ര​നും ഉ​പ​ക​ര​ണ​വു​മാ​ണു മ​ന്ത്രി മൊ​യ്തീ​നെ​ന്ന് അ​നി​ല്‍ അ​ക്ക​ര ആ​രോ​പി​ച്ചി​രു​ന്നു. നാട്ടില്‍ നടക്കുന്ന 20 കോടിയുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്ന് പറയുന്ന മന്ത്രി ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണത്തിന്‍െ്‌റ രേഖകളും റെഡ് ക്രസന്‍്‌റുമായി ഒപ്പിട്ട കരാറും പുറത്തുവിടണമെന്നും അനില്‍ അക്കര പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അനില്‍ അക്കര നടത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വീട് പണിത് കൈമാറുകയാണ് റെഡ് ക്രസന്‍്‌റ് ചെയ്യുന്നത്. സര്‍ക്കാരുമായി പണമിടപാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Anweshanam
www.anweshanam.com