ചരിത്രകാരൻ എം ജി എസ് നാരായണന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

ജീവിച്ചിരിപ്പില്ലെന്നാണ് ബിഎൽഓ റിപ്പോർട്ട് ചെയ്‍തത് .ഇതോടെയാണ് അദ്ദേഹത്തിന് പോസ്റ്റൽ വോട്ട് സാധിക്കാതെ പോയത് .
ചരിത്രകാരൻ എം ജി എസ്  നാരായണന്  വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

കോഴിക്കോട് ;സമൂഹ മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്ത കണ്ട ബിഎൽഓ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചരിത്രകാരൻ എം ജി എസ് നാരായണന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല .ജീവിച്ചിരിപ്പില്ലെന്നാണ് ബിഎൽഓ റിപ്പോർട്ട് ചെയ്‍തത് .ഇതോടെയാണ് അദ്ദേഹത്തിന് പോസ്റ്റൽ വോട്ട് സാധിക്കാതെ പോയത് .

ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് ലഭിച്ചതിനാൽ പോസ്റ്റൽ വോട്ട് ലിസ്റ്റിൽ നിന്നും അദ്ദേഹത്തിന്റെ പേര് മാറ്റുക ആയിരുന്നു .കോൺഗ്രസ് പ്രവർത്തകർ പരാതി ഉന്നയിച്ചതോടെ ബിഎൽഓ തെറ്റ് പറ്റിയതാണെന്ന് സമ്മതിച്ചു .അതിനാൽ മറ്റ് നടപടികളിലേക്ക് നീങ്ങിയില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com