വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

മുടവന്തേരി സ്വദേശി മേക്കര താഴെകുനി അഹമ്മദിനെയാണ് (53) തട്ടിക്കൊണ്ടുപോയത്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി അഹമ്മദിനെയാണ് (53) തട്ടിക്കൊണ്ടുപോയത്. പയ്യോളി സ്വദേശി നിസാം ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം.

പള്ളിയില്‍ നിസ്‌ക്കാരത്തിന് പോവുമ്പോള്‍ കാറിലെത്തിയ സംഘം അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റിക്കൊണ്ടുപോവുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com