
തിരുവനന്തപുരം: സമരം തുടരുന്ന മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപാടിക്കൊരുങ്ങുന്നു. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നവരെയും വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യാത്തവർക്കാണ് സർക്കാർ 'പണി' നൽകാൻ ഒരുങ്ങുന്നത്.
സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പട്ടിക തയാറാക്കുകയാണ്. ഇവര്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒപ്പിട്ട ശേഷം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാത്ത ഡോക്ടര്‍മാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. അധ്യാപനം നടത്താത്ത ഡോക്ടര്‍മാരുടെ പട്ടിക നല്കാന് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം.
ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അലവാന്‍സുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം.സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല.