ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

ഇബ്രാംഹികുഞ്ഞിന്‍റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പൊ​തു​മ​രാ​മ​ത്ത് മു​ന്‍മ​ന്ത്രി​യും മു​സ്‌​ലിം​ ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കാ​ന്‍ കോ​ട​തി ഉത്തരവിട്ടു.

സർക്കാർ ഡോക്ടർമാരുടെ ബോർഡ് മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കണം. ഇബ്രാംഹികുഞ്ഞിന്‍റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Read also: പാലാരിവട്ടം പാലം കേസ് ; കൺസൾട്ടൻസി കമ്പനി ഉടമ നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുന്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാർ സംഘത്തിലുണ്ടാകും. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ല്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്. ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ അ​റ​സ്റ്റു ചെ​യ്തു കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഡോ​ക്ട​ര്‍ സ്വീ​ക​രി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com