മാധ്യമങ്ങൾ വാർത്തകളെന്ന പേരിൽ പച്ചനുണകൾ പ്ര​ച​രി​പ്പി​ക്കു​ന്നു: കോ​ടി​യേ​രി

ഇ​ട​തു​പ​ക്ഷം ഒ​രി​ക്ക​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ സേ​വ പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ടി​യേ​രി ഫേ​സ്ബു​ക്കി​ല്‍ കുറിച്ചു
മാധ്യമങ്ങൾ വാർത്തകളെന്ന പേരിൽ പച്ചനുണകൾ പ്ര​ച​രി​പ്പി​ക്കു​ന്നു: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: മാധ്യമങ്ങൾ വാർത്തകളെന്ന പേരിൽ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്ന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ.

സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി​യോ​ട് മാ​ധ്യ​മ​ങ്ങ​ള്‍ നീ​തി പു​ല​ര്‍​ത്തു​ന്നി​ല്ല. ഇ​ട​തു​പ​ക്ഷം ഒ​രി​ക്ക​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ സേ​വ പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ടി​യേ​രി ഫേ​സ്ബു​ക്കി​ല്‍ കുറിച്ചു.

മാധ്യമങ്ങൾ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി സ്വയം വിട്ടുകൊടുത്തിരിക്കുകയാണ്. പച്ചനുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് മാധ്യമങ്ങൾ നിറവേറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com