വഞ്ചന കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ഹർജി ഇന്ന് പരിഗണിക്കും

ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം
വഞ്ചന കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ഹർജി ഇന്ന് പരിഗണിക്കും

കാസർഗോഡ്: ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചന കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം.

എന്നാല്‍ കമറുദ്ദീനെതിരായ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എംസി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടന്നും വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

നിലവിൽ നൂറിലേറെ കേസുകളാണ് എംസി കമറുദ്ധീൻ എംഎൽഎക്കും കൂട്ട് പ്രതിയായ പൂക്കോയ തങ്ങൾക്കുമെതിരെ വിവിധ സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌.

Related Stories

Anweshanam
www.anweshanam.com