എംസി കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

ഇന്ന് രാവിലെയാണ് കമറുദ്ദീനെ കാസര്‍ഗോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
എംസി കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

കാസര്‍ഗോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കമറുദ്ദീനെ കാസര്‍ഗോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു കമറുദ്ദീന്‍.

പ്രമേഹനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു എന്നാണ് സൂചന. കമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

അതേസമയം, കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിക്കും.

Related Stories

Anweshanam
www.anweshanam.com