ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചനാ കേസുകൾ 100 കടന്നു

ചന്തേര സ്റ്റേഷനില്‍ അഞ്ചും കാസർഗോഡ് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചനാ കേസുകൾ 100 കടന്നു

കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മുകളിൽ എത്തിയത്. ചന്തേര സ്റ്റേഷനില്‍ അഞ്ചും കാസർഗോഡ് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്.

12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും വാങ്ങിയെന്ന് കാണിച്ചാണ് 12 പുതിയ കേസുകൾ. 3 പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചതിനാണ് മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തത്. ഇങ്ങനെ 15 കേസുകളാണ് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത്. കേസുകൾ ഇനിയും വർധിക്കാനാണ് സാധ്യത.

അതേസമയം, മുസ്‌ലിം ലീ​ഗ് കാസർഗോഡ് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്നങ്ങളില്‍ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചക്കായിരുന്നു വിളിച്ചു വരുത്തിയത്. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Related Stories

Anweshanam
www.anweshanam.com