എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി

ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്
എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീന്‍ എം എല്‍ എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്.

അതേ സമയം നീലേശ്വരം , തൃക്കരിപ്പൂര്‍ സ്വദേശിനികളുടെ പരാതിയില്‍ രണ്ട് കേസുകള്‍ കൂടി കമറുദ്ദീനെതിരെ രജിസ്റ്റ്‌റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 110ലേറെ കേസുകളാണ് ഇദ്ദേഹം നേരിടേണ്ടി വരുന്നത്. തിങ്കളാഴ്ച അന്വേഷണസംഘം കമറുദീന്റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. കേസിലെ മറ്റൊരു മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഒളിവിലാണ്

Related Stories

Anweshanam
www.anweshanam.com