
കാസര്‍ഗോഡ്: നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് ജാമ്യം. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത 24 കേസുകളിലാണ് ജാമ്യം ലഭിച്ചത്.അതേസമയം, കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
കാസര്‍ഗോഡ് കോടതിയില്‍ പന്ത്രണ്ടും ഹൊസ്ദുര്‍ഗ് കോടതിയില്‍ 21 കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇവയില്‍ പിന്നീട് വാദം കേള്‍ക്കും. സമാന സ്വഭാവമുള്ള കേസുകള്‍ ആയതിനാല്‍ കമറുദീന് ജാമ്യം നല്‍കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
മൂന്ന് കേസുകളില്‍ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചതോടെയാണ് കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിയെന്ന പരാതിയില്‍ നൂറിലധികം കേസുകളാണ് കമറുദ്ദീന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.