തൊടുപുഴയിൽ നഷ്ടമായത് മാവേലിക്കരയിൽ പിടിച്ച് യുഡിഎഫ്; നേട്ടമുണ്ടാക്കി വിമതർ

ആദ്യ മൂന്ന് വര്‍ഷം ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കാമെന്ന ധാരണയിലാണ് എല്‍ഡിഎഫ് വിമതന്‍ യുഡിഎഫിനെ പിന്തുണച്ചത്
തൊടുപുഴയിൽ നഷ്ടമായത് മാവേലിക്കരയിൽ പിടിച്ച് യുഡിഎഫ്; നേട്ടമുണ്ടാക്കി വിമതർ

ആലപ്പുഴ: മുൻസിപ്പാലിറ്റികളിൽ ഭരണം പിടിച്ചെടുക്കുന്നതിൽ വിമതരെ വെച്ച് നേട്ടമുണ്ടാക്കി യുഡിഎഫും എല്‍ഡിഎഫും. തൊടുപുഴയില്‍ യുഡിഎഫ് വിമതനെ പിന്തുണച്ച് എല്‍ഡിഎഫ് ഭരണം പിടിച്ചപ്പോള്‍ മാവേലിക്കരയില്‍ എല്‍ഡിഎഫ് വിമതനെ പിന്തുണച്ച് യുഡിഎഫ് ഭരണം നേടി.

മാവേലിക്കര നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങളുടെ എണ്ണം തുല്യമായതോടെ, എല്‍ഡിഎഫ് വിമതന്റെ പിന്തുണ നേടി യുഡിഎഫ് ഭരണം ഉറപ്പാക്കുകയായിരുന്നു. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച വി കെ ശ്രീകുമാറിനെ ഒപ്പം കൂട്ടിയാണ് യുഡിഎഫ് ഭരണം പിടിച്ചത്.

28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനും ബിജെപിക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫിന് എട്ട് അംഗങ്ങളാണ് ഉള്ളത്. ആദ്യ മൂന്ന് വര്‍ഷം ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കാമെന്ന ധാരണയിലാണ് എല്‍ഡിഎഫ് വിമതന്‍ യുഡിഎഫിനെ പിന്തുണച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശ്രീകുമാര്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com