മത്തായിയുടെ മരണം: മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും; സിബിഐ അന്വേഷണം തുടങ്ങി
Kerala

മത്തായിയുടെ മരണം: മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും; സിബിഐ അന്വേഷണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ അന്വേഷണസംഘം എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാര്‍ മ​ത്താ​യി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ അന്വേഷണസംഘം എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ര്‍​ട്ടം ചെ​യ്യ​ണ​മെ​ന്നും സി​ബി​ഐ ആവശ്യപ്പെട്ടു.

ഇ​തി​നാ​യി സ​ര്‍​ക്കാ​രി​ന് സി​ബി​ഐ ക​ത്തു ന​ല്‍​കി. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. മൂ​ന്ന് ഫോ​റ​ന്‍​സി​ക് ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘത്തിന്‍റെ നേതൃത്വത്തില്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തണമെന്നുമാണ് സി​ബി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Anweshanam
www.anweshanam.com