
പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് വന്‍ കവര്‍ച്ച. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് മോഷണം നടന്നത്. ഒറ്റപ്പാലം സ്വദേശി ആന്റണിയുടെ കാറില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. കാര്‍ നിര്‍ത്തിയിട്ട ശേഷം ആന്റണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് അനുമാനം. സിസിടിവി ദൃശ്യങ്ങള്‍ വഴി മോഷ്ട്രാവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.