
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അരൂരില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ചേര്‍ത്തല, അരൂര്‍, മട്ടാഞ്ചേരി എന്നിവടങ്ങളിലെ ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഫാക്ടറിക്കുള്ളില്‍ തീ കണ്ടത്. തീ കണ്ടയുടന്‍ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടുകയായിരുന്നു.