സംസ്ഥാനത്ത് നടക്കുന്ന കൂട്ട പരിശോധന അശാസ്ത്രീയമെന്ന് ഡോകട്ർമാരുടെ സംഘടന

ആർ ടി സി പി ആർ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പർക്ക പട്ടികയിൽ ഉള്ളവരിലും നിജപ്പെടുത്തണം. ആർ ടി പി സി ആർ ടെസ്റ്റ് കൂട്ടാൻ ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണം.
സംസ്ഥാനത്ത് നടക്കുന്ന കൂട്ട പരിശോധന അശാസ്ത്രീയമെന്ന്  ഡോകട്ർമാരുടെ സംഘടന

തിരുവനന്തപുരം: കോവിഡ് വ്യാപനം കണ്ടെത്താനായി സംസ്ഥാനത്ത് നടക്കുന്ന കൂട്ട പരിശോധന അശാസ്ത്രീയമെന്ന് ഡോകട്ർമാരുടെ സംഘടന. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്ന് കേരളം ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ( എജിഎംഓഎ) ആവശ്യപ്പെട്ടു.

ആർ ടി സി പി ആർ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പർക്ക പട്ടികയിൽ ഉള്ളവരിലും നിജപ്പെടുത്തണം. ആർ ടി പി സി ആർ ടെസ്റ്റ് കൂട്ടാൻ ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണം.

കൂടുതൽ ആന്റിജെൻ ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കണം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ കുറവ് വലിയ തോതിൽ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

കേരളത്തിലെ ആർ ടി പി സി ആർ ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയുന്നതിൽ അധികം പരിശോധന ഇപ്പോൾ നടക്കുന്നുണ്ട്. വീടുകളിൽ ചികിത്സ പ്രോത്സാഹിപ്പിക്കണം. ക്വാറന്റീൻ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ വകുപ്പിന് കൂടി വിഭജിച്ചു നൽകണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com