കോവിഡ് ബാധിച്ച് വയനാട് സ്വദേശിനി സൗദിയിൽ മരിച്ചു
Kerala

കോവിഡ് ബാധിച്ച് വയനാട് സ്വദേശിനി സൗദിയിൽ മരിച്ചു

കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയിലായിരുന്നു മേരി

News Desk

News Desk

കല്‍പ്പറ്റ: സൗദി അറേബ്യയിലെ ഹെയിലില്‍ കോവിഡ് ബാധിച്ച്‌ വയനാട് സ്വദേശിനി മരിച്ചു. കൊളവയല്‍ കുടുങ്ങൂര്‍ക്കാരന്‍ വീട്ടില്‍ തദ്ദേവൂസിന്റെ ഭാര്യ മേരി ബേബി(60) യാണ് മരിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയിലായിരുന്നു മേരി.

കോവിഡിനൊപ്പം രക്തസമ്മര്‍ദവും, പ്രമേഹവും അലട്ടിയിരുന്നു. നവംബറില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇരുവരും ഉദ്ദേശിച്ചിരിക്കവെയാണ് മേരിയുടെ മരണം. മക്കള്‍: നിഥിന്‍ ജോണി, നിമി ഷിന്റോ, മരുമക്കള്‍: ഷിന്റോ, ഡയന നിഥിന്‍.

Anweshanam
www.anweshanam.com