മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മരടിലെ പൊളിച്ച ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി പിരിച്ചുവിടണമെന്ന ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമയുടെ ആവശ്യവും കോടതി പരിഗണിക്കാന്‍ സാധ്യയുണ്ട്.

കൂടാതെ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അടുത്ത സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി അലക്ഷ്യ ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് 6,805 തീരദേശ ചട്ടലംഘനങ്ങള്‍ പ്രാഥമികമായി കണ്ടെത്തിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Stories

Anweshanam
www.anweshanam.com