മരട് ഫ്‌ലാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മേജര്‍ രവിയുടെ ഹര്‍ജിയും പരിഗണനയില്‍

ഇടക്കാല നഷ്ടപരിഹാരമായ 62 കോടിയില്‍ നിര്‍മാതാക്കള്‍ 4 കോടി 89 ലക്ഷം രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്.
മരട് ഫ്‌ലാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മേജര്‍ രവിയുടെ ഹര്‍ജിയും പരിഗണനയില്‍

ന്യൂ ഡല്‍ഹി: മരട് ഫ്‌ലാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ്‌ലാറ്റിന്റെ നിര്‍മാതാക്കളില്‍ നിന്ന് എങ്ങനെ നഷ്ടപരിഹാര തുക ഈടാക്കും എന്നതില്‍ കോടതി നിലപാട് വ്യക്തമാക്കിയേക്കും. ഇടക്കാല നഷ്ടപരിഹാരമായ 62 കോടിയില്‍ നിര്‍മാതാക്കള്‍ 4 കോടി 89 ലക്ഷം രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതേസമയം, നഷ്ടപരിഹാരതുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാദ്ധയതിയില്ലെന്നാണ് കോടതിയിലെ അറിയിച്ചിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഫ്ളാറ്റ് നിര്‍മ്മാതാക്കളാണ് നിയമലംഘനം നടത്തിയതെന്നും തുക പൂര്‍ണ്ണമായും അവരാണ് നല്‍കേണ്ടതെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഇതുവരെ 4 കോടി 89 ലക്ഷം രൂപയാണ് സര്‍ക്കാറിലേക്ക് നല്‍കിയിട്ടുള്ളത്.

ആല്‍ഫ വെഞ്ചേഴ്സും, ജയിന്‍ ഹൗസിംഗും വസ്തുവകകള്‍ വിറ്റ് നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ചതായി ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കോടതിയെ അറിയിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com