ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും കോവിഡ് ; മഞ്ചേരി സബ്ജയില്‍ അടച്ചു
Kerala

ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും കോവിഡ് ; മഞ്ചേരി സബ്ജയില്‍ അടച്ചു

13 ജീവനക്കാർക്കും മൂന്ന് വനിതകൾ ഉൾപ്പെടെ 15 തടവുകാർക്കുമാണ് രോഗബാധ.

News Desk

News Desk

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 13 ഉദ്യോഗസ്ഥര്‍ക്കും 15 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയില്‍ തത്കാലത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്.

രോഗബാധിതരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി 12 തടവുകാരെ പൊന്നാനിയിലേക്കും 10 തടവുകാരെ പെരിന്തൽമണ്ണ സബ് ജയിലിലേക്കും മാറ്റി. മറ്റുജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

കോവിഡ് സമൂഹവ്യാപന പരിശോധിക്കാൻ ജയിൽ വകുപ്പിൻറെ നിർദേശപ്രകാരം ദിവസം മുമ്പാണ് ജയിലിൽ ആർടിപിസിആർ പരിശോധന നടത്തിയത്. തടവുകാരുൾപ്പടെ 52 പേരുടെ പരിശോധനയാണ് നടത്തിയത്. ഇതിലാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com