മണിലാലിന്‍റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് എ വിജയരാഘവൻ

തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഓഫീസിന് മുന്നിൽ സജീവ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു
മണിലാലിന്‍റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് എ വിജയരാഘവൻ

കൊല്ലം: മൺറോതുരുത്തിലെ മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മണി ലാലിന്‍റെത് പാർട്ടി നേരത്തേ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഓഫീസിന് മുന്നിൽ സജീവ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു. മണി ലാലിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുന്നു അദ്ദേഹം.

ബിജെപി അക്രമം സംഘടിപ്പിച്ച് അസ്ഥിത്വം ഉറപ്പിക്കുന്നു. ബിജെപി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാർട്ടി അംഗത്വം നൽകുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു.

തെക്കൻ ജില്ലകളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ച ഡിസംബർ 6 ന് രാത്രിയായിരുന്നു മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ ബി.ജെ.പി ആണെന്നും സിപിഐഎം ആരോപിച്ചു. പൊലീസിൻ്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ഈ വാദം തള്ളി. കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം ആണെന്നായിരുന്നു പൊലീസ് ഭാഷ്യം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com