
തിരുവനന്തപുരം :മാണി സി കാപ്പന് വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു . യുഡിഎഫിന് പാലായില്‍ ജയിക്കാന്‍ കഴിയും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.അതേ സമയം മാണി സി കാപ്പന്റെ മുന്നണി മാറ്റം എല്‍ഡിഎഫിന് കോട്ടം ഉണ്ടാക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു.
ഘടക കക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന് പറഞ്ഞിരുന്നു.