പുതിയ പാർട്ടി രൂപികരിച്ചു മാണി സി കാപ്പൻ

ദേശിയ വീക്ഷണമുള്ള ജനാതിപത്യ പാർട്ടിയായി മുന്നോട്ടു പോകുമെന്നു മാണി സി കാപ്പൻ പറഞ്ഞു .
പുതിയ പാർട്ടി രൂപികരിച്ചു മാണി സി കാപ്പൻ

കോട്ടയം :മാണി സി കാപ്പൻ പുതിയ പാർട്ടി രൂപികരിച്ചു .നാഷണലിസ്റ് കേരളം കോൺഗ്രസ് എന്ന പേരിലാണ് പുതിയ പാർട്ടി .മാണി സി കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ വൈസ് പ്രസിഡന്റും ആകും .ദേശിയ വീക്ഷണമുള്ള ജനാതിപത്യ പാർട്ടിയായി മുന്നോട്ടു പോകുമെന്നു മാണി സി കാപ്പൻ പറഞ്ഞു .

കോൺഗ്രസിൽ ചേരില്ലെന്നും സ്വന്തം പാർട്ടി പ്രഖ്യാപിച്ചു മുന്നോട്ടു പോകുമെന്നും മാണി സി കാപ്പൻ മുൻപ് പറഞ്ഞിരുന്നു .എൽ ഡി എഫ് വിട്ട മാണി സി കാപ്പൻ കോൺഗ്രസിൽ ചേരട്ടെ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു .

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉൾപ്പെടെ ഈ നിലപാടാണ് .എന്നാൽ ഇത് മുല്ലപ്പള്ളിയുടെ അഭിപ്രായം മാത്രമാണെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു .കോൺഗ്രസിൽ ചേരില്ലെന്ന കാര്യം ഹൈ കമ്മാണ്ടിനെ അറിയിച്ചട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com