മാണി സി കാപ്പന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി

അതേസമയം, ബിജെപിക്ക് കാശ് നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ജോസ് കെ മാണിയാണെന്ന് കാപ്പന്‍ പ്രതികരിച്ചു.
മാണി സി കാപ്പന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി കാപ്പന്‍ വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി.സി. കാപ്പന്‍ ബിജെപിയുടെ വോട്ട് പിടിക്കാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

അതേസമയം, ബിജെപിക്ക് കാശ് നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ജോസ് കെ മാണിയാണെന്ന് കാപ്പന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാമപുരത്തെത്തി ജോസ് കെ മാണി 15 ലക്ഷം രൂപ നല്‍കിയെന്ന് മാണി. സി. കാപ്പന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com