പാലാ വിട്ടു നല്‍കാം... പക്ഷെ പവാര്‍ പറയണം: മാണി സി കാപ്പന്‍

ഇന്നലെ എന്‍സിപി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മാണി സി കാപ്പന്റെ പ്രതികരണം.
പാലാ വിട്ടു നല്‍കാം... പക്ഷെ പവാര്‍ പറയണം: മാണി സി കാപ്പന്‍

തിരുവനന്തപുരം: പാലാ സീറ്റില്‍ നിലപാടില്‍ അയവുവരുത്തി മാണി സി കാപ്പന്‍. ശരദ് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ഇന്നലെ എന്‍സിപി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മാണി സി കാപ്പന്റെ പ്രതികരണം. നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും എന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക്‌ശേഷം ബാക്കി തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com