മഞ്ചേശ്വരം ആള്‍ക്കൂട്ട കൊലപതാകം: നാല്​ ആര്‍ എസ് എസ് പ്രവര്‍ത്തകർ അറസ്റ്റിൽ
Kerala

മഞ്ചേശ്വരം ആള്‍ക്കൂട്ട കൊലപതാകം: നാല്​ ആര്‍ എസ് എസ് പ്രവര്‍ത്തകർ അറസ്റ്റിൽ

ആഗസ്​റ്റ്​ 26ന്​ രാത്രിയായിരുന്നു കൊലപാതകം

News Desk

News Desk

കാസർഗോഡ്: ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന്​ ​യുവാവ്​ കൊല്ലപ്പെട്ട സംഭവത്തില്‍ നാല്​ ആര്‍ എസ് എസ് പ്രവര്‍ത്തകരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കെദംകോട്ടയിലെ കൃപാകര (അണ്ണു 27) കൊല്ലപ്പൈട്ട സംഭവത്തിലാണ്​ സഹോദരങ്ങള്‍ ഉള്‍പ്പെട്ട സംഘം പിടിയിലായത്​. ആഗസ്​റ്റ്​ 26ന്​ രാത്രിയായിരുന്നു കൊലപാതകം.

മിയപദവ് ബേരിക്ക കെദംകോട്ടിലെ എം. ശിവപ്രസാദ് (32), സഹോദരന്‍ എം. ഉമേശ് (34), ബജങ്കളയിലെ എം. നന്ദേഷ് (24), കൊദുംകോട്ടിലെ കെ. ജനാര്‍ദനന്‍ (49) എന്നിവരെയാണ് സിഐ അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 20ഓളം പേര്‍ ചേര്‍ന്നാണ്​ അണ്ണുവിനെ മര്‍ദിച്ച്‌​ ​കൊലപ്പെടുത്തിയത്​. മറ്റുപ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അക്രമത്തിനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.

അതേസമയം, കൃപാകര കഞ്ചാവ് ലഹരിയില്‍ കത്രികയുമെടുത്ത് പരാക്രമംകാട്ടിയതാണ്​ ​കൊലപാതകത്തില്‍ കലാശിച്ചതെന്ന്​ നാട്ടുകാര്‍ പറഞ്ഞു.​ അയല്‍വീട്ടിലെ ജിതേഷിനെയും ഉമേശിനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ക്കുനേരെ തിരിഞ്ഞുവെന്നുമാണ്​ പറയുന്നത്​.

Anweshanam
www.anweshanam.com