കോവിഡ് നിരീക്ഷണത്തിലിരികെ മെഡിക്കല്‍ കോളജില്‍ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു
Kerala

കോവിഡ് നിരീക്ഷണത്തിലിരികെ മെഡിക്കല്‍ കോളജില്‍ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു

കൊല്ലം സ്വദേശിയായ നിസാമുദ്ദീനാണ് മരിച്ചത്

By News Desk

Published on :

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. നിസാമുദ്ദീനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നിസാമുദ്ദീന്‍ നിരീക്ഷണ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകരെത്തി ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് മുന്‍പും കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യയുണ്ടായത്.

Anweshanam
www.anweshanam.com