കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി സംശയം

ടാക്സി ഡ്രൈവേറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി സംശയം

മലപ്പുറം :ദുബൈയിൽ നിന്നും കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി സംശയം .ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം .

കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെ ടാക്സി കാറിൽ മടങ്ങുമ്പോൾ കാറിലെത്തിയ ഒരു സംഘം ആളുകൾ വിളിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു .ടാക്സി ഡ്രൈവേറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

വിമാനമിറങ്ങിയ ശേഷം ഇയാൾ പ്രീ പൈദ് ടാക്സി വിളിച്ചാണ് കോഴിക്കോട്ടേക്ക് പോയത് .ഇയാളെ ഒരു സംഘം തടഞ്ഞ നിർത്തി വിളിച്ച് കൊണ്ട് പോയെങ്കിലും ലെഗ്ഗജ്ജ് ടാക്സിയിൽ ഉണ്ടായിരുന്നു .ഇതോടെ ഡ്രൈവർ വിമാനത്താവളത്തിലെത്തി പരാതി നൽകുകുയായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com