കരിപ്പൂരില്‍ യുവാവിനെ കാര്‍ തടഞ്ഞ് ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി
തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ്.
കരിപ്പൂരില്‍ യുവാവിനെ കാര്‍ തടഞ്ഞ് ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ച യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ട് പോയത്.

അബുദാബിയില്‍ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരില്‍ നിന്നും വരുന്ന വഴി കൊണ്ടോട്ടിയില്‍ നിന്നാണ് സംഘം ടാക്‌സി തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. യാത്രക്കാരനെ പിന്തുടര്‍ന്നെത്തിയ കാറുകളിലൊന്നിലാണ് പിടിച്ചു കൊണ്ട് പോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ അഷ്‌റഫ് ആണ് വിവരം പൊലീസില്‍ അറിയിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാ സംഘം രക്ഷപ്പെടുകയായിരുന്നു. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. റിയാസിനെ കണ്ടെത്തുന്നിതനായി കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com