മലയാറ്റൂര്‍ പാറമട സ്‌ഫോടനം; മൂന്ന് പേര്‍ കൂടി പിടിയില്‍
വിജയ പാറമട മാനേജര്‍ ഷിജില്‍, എംഡി ദീപക്, സാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലയാറ്റൂര്‍ പാറമട സ്‌ഫോടനം; മൂന്ന് പേര്‍ കൂടി പിടിയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മൂന്നു പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. വിജയ പാറമട മാനേജര്‍ ഷിജില്‍, എംഡി ദീപക്, സാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചവരാണ് ദീപകും സാബുവും.

പാറമട ഉടമയായ ബെന്നി ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പാറമടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ ഈ മാസം 21ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി നാഗയുമാണ് മരിച്ചത്. വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും അന്വേഷണം നടത്തുന്നുണ്ട്. ബെന്നിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.

Related Stories

Anweshanam
www.anweshanam.com