
തിരുച്ചിറപ്പളളി: തമിഴ്നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തിരുച്ചിറപ്പളളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായ അരവിന്ദനെയും ജനക്കൂട്ടം ആക്രമിച്ചു. മോഷ്ട്രാക്കളെന്ന് സംശയിച്ചാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.