വളാഞ്ചേരിയിൽ യുവതിയെ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അൻവറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

രാവിലെ ഒൻപത് മണിയോടെ യുവതിയെ കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതിയെ എത്തിച്ചാണ് പോലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വളാഞ്ചേരിയിൽ യുവതിയെ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അൻവറിനെ  സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അൻവറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒൻപത് മണിയോടെ യുവതിയെ കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതിയെ എത്തിച്ചാണ് പോലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്.

കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. മണ്ണിനുള്ളിൽ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു. ഇൻക്യുസ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു. 40 ദിവസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ കബീറിന്റെ മകൾ സുബീറ (21 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com