വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം

വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം

മലപ്പുറം: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ വാഹനാപകടം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഗുജറാത്തില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് വട്ടപ്പാറ വളവില്‍ വച്ച്‌ റോഡിലേക്ക് മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മറിഞ്ഞ ലോറി നിവര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

സ്ഥലത്ത് പോലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗതാഗതതടസ്സമില്ല.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്. മൂന്ന് പേർ ഈ അപകടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com