മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടെ മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പെരുന്നാളിനോട് അനുബന്ധിച്ച് പരിശോധന കർശനമാക്കുമെന്ന് മലപ്പുറം എസ് പി പറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്.
Comments