മലപ്പുറത്ത് ലോക്ക് ഡൗണ്‍ ? തീരുമാനം ഇന്ന്
Kerala

മലപ്പുറത്ത് ലോക്ക് ഡൗണ്‍ ? തീരുമാനം ഇന്ന്

ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മലപ്പുറത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന് ആലോചിക്കാന്‍ ഇന്ന് യോഗം ചേരും.

News Desk

News Desk

മലപ്പുറം: ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മലപ്പുറത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന് ആലോചിക്കാന്‍ ഇന്ന് യോഗം ചേരും. ജില്ലയില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കൂടി ചര്‍ച്ച ചെയ്തായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും 250 ലധികമായിരുന്നു പ്രതിദിന വര്‍ധന. വളാഞ്ചേരി ടൗണ്‍ നിയന്ത്രിത മേഖലയാക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Anweshanam
www.anweshanam.com