കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

വളാഞ്ചേരി മൂര്‍ക്കനാട് പറപ്പളത്ത് വീട്ടില്‍ കുഞ്ഞുണ്ണീന്‍ മകന്‍ മുഹമ്മദലി മുസ്‌ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത്: കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. വളാഞ്ചേരി മൂര്‍ക്കനാട് പറപ്പളത്ത് വീട്ടില്‍ കുഞ്ഞുണ്ണീന്‍ മകന്‍ മുഹമ്മദലി മുസ്‌ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്.

റുസ്താഖ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 15 ദിവസം മുമ്പാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷമായി ഒമാനില്‍ ജോലി നോക്കുകയായിരുന്നു. ബര്‍ക്കയിലെ ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ -ഹഫ്‌സയാണ് അഞ്ചുമക്കളുണ്ട്. മൃതദേഹം തിങ്കളാഴ്ച അമിറാത്തില്‍ ഖബറടക്കും.

Related Stories

Anweshanam
www.anweshanam.com