മലപ്പുറം ജില്ലയില്‍ 345 പേർക്ക് കോവിഡ്

ഇതില്‍ 322 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.
മലപ്പുറം ജില്ലയില്‍   345 പേർക്ക് കോവിഡ്

മലപ്പുറം :ജില്ലയില്‍ ചൊവ്വാഴ്ച 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ 322 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com