
മലപ്പുറം:ജില്ലയില്‍ ഇന്ന് 529 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 520 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ആറ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ.
രോഗബാധിതരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്നും രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.ജില്ലയില്‍ നിലവില്‍ 24,240 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,439 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 251 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 128 പേരും 95 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.