നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാകാൻ ഉത്തരവ്

പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമാണത്തിന് സ്വാകാര്യ വ്യക്തികളിൽ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു .എന്നാൽ പണം നൽകിയില്ല .
നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാകാൻ  ഉത്തരവ്

മഞ്ചേരി :സ്ഥലം ഏറ്റെടുത്തതിനു ശേഷം നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാകാൻ കോടതി ഉത്തരവ് .കവണകല്ല് പാലത്തിന്റെ അപ്പ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് മലപ്പുറം കളക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാകാനുള്ള ഉത്തരവ് .

സ്റ്റീൽ അലമാരകൾ ,റാക്ക് ,കസേര ,മേശ എന്നിവ ഹാജരാകാനാണ് ഉത്തരവ് .പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമാണത്തിന് സ്വാകാര്യ വ്യക്തികളിൽ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു .എന്നാൽ പണം നൽകിയില്ല .

ഇതോടെ 2019 ജൂലൈയിൽ ഫർണിച്ചറുകൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു .പണം ഉടൻ നൽകുമെന്ന് അറിയിച്ചതോടെ ജപ്തി ചെയ്തില്ല .എന്നാൽ രണ്ടു വർഷത്തിന് ശേഷവും പണം നൽകാത്ത സാഹചര്യമുള്ളതിനാലാണ് ജപ്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com