മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി 9 മണി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും.
മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ  പ്രഖ്യാപിച്ചു

മലപ്പുറം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി 9 മണി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും.

ചീക്കോട്,ചെറുകാവ് ,പുളിക്കൽ,പള്ളിക്കൽ,മൊറയൂർ ,മംഗളം, പോരൂർ എന്നിവയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകൾ. മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ഇന്നലെ 1945 പേർക്ക് പുതിയതായി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com