മലമ്പുഴ, പോത്തുണ്ടി, മലങ്കര, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ നിർദേശം
മലമ്പുഴയില്‍ 113.59 മീറ്ററും പോത്തുണ്ടിയില്‍ 106.2 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്
മലമ്പുഴ, പോത്തുണ്ടി, മലങ്കര, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ നിർദേശം

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു. ഇടുക്കി മലങ്കര, എറണാകുളം ഭൂതത്താൻകെട്ട് ഡാമുകളും തുറന്നു. വയനാട് ബാണാസുര സാഗർ ഡാം തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് - മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു

ഒമ്പത് മണിയോടെ നാലു ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ ഉയര്‍ത്തിയാണ് മലമ്പുഴ അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിയത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു. ഇക്കാര്യം ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

മലമ്പുഴയില്‍ 113.59 മീറ്ററും പോത്തുണ്ടിയില്‍ 106.2 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. മലമ്ബുഴയില്‍ 115.06 മീറ്ററും പോത്തുണ്ടിയില്‍ 108.204 മീറ്ററുമാണ് പരമാവധി സംഭരണ ശേഷി.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, തമിഴ്നാടിന്‍റെ പറമ്ബിക്കുളം എന്നീ അണക്കെട്ടുകള്‍ തുറന്നിരുന്നു.

Related Stories

Anweshanam
www.anweshanam.com