പ്രവർത്തകർ പറയുംപോലെ തീരുമാനം എടുക്കു; ലതിക സുഭാഷ്

പ്രവർത്തകർ പറയുംപോലെ തീരുമാനം എടുക്കു; ലതിക സുഭാഷ്

നിയമ സഭ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന കാര്യത്തിൽ പ്രവർത്തകരുമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കു എന്ന് മഹിളാ കോൺഗ്രെസ് അധ്യക്ഷ സ്ഥാനം രാജിവെയ്ച്ച ലതിക സുഭാഷ്. കൂടെയുള്ളവരുമായി ഇന്ന് ചർച്ച ചെയ്യുമെന്നും ലതിക പറഞ്ഞു.

ഈ ദിവസങ്ങളിൽ ഒന്നും ഒരു നേതാവും എന്നെ വിളിച്ചിട്ടില്ല. പ്രവർത്തകരിൽ ഒരുപാടു പേര് വിളിച്ചു. നേതാക്കളാണ്, പ്രവർത്തകരാണ് കൂടെയുണ്ടാകുക എന്നുള്ള പാഠമാണ് ഇതിൽ നിന്ന് പഠിച്ചത്. അവർ പറയുന്നത് പോലെ തീരുമാനമെടുക്കു, വ്യക്തിപരമായ പല ദുഃഖങ്ങളിലും കൂടെ നിന്നത് പ്രവർത്തകരാണ് എന്ന് കണ്ണീരോടെ ലതിക പറഞ്ഞു.

തെരഞ്ഞെടുപ്പിൾ മത്സരിക്കാവുന്ന സാമ്പത്തിക സ്ഥിയിൽ അല്ല താൻ. എങ്കിലും പ്രവത്തകർ എന്ത് പറയുന്നുവോ അതനുസരിച്ച് തീരുമാനിക്കും. എന്തായാലും അനുനയത്തിനു ഇല്ല എന്ന് തന്നെയാണ് ലതികയുടെ തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com