കോവിഡ്: കാസര്‍കോട് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു
Kerala

കോവിഡ്: കാസര്‍കോട് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നടപടി.

By News Desk

Published on :

കാസര്‍കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നടപടി. ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലയിലെ തൃക്കരിപ്പൂര്‍, കാലിക്കടവ് നിലേശ്വരം, കാഞ്ഞങ്ങാട്, ചെര്‍ക്കള, കാസര്‍കോട്, കുന്‍പള, ഉപ്പള, കുഞ്ചത്തൂര്‍ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി മത്സ്യ മാര്‍ക്കറ്റുകളാണ് ഒരാഴ്ചക്കാലം പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചത്. കാസര്‍കോട് നഗരത്തിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നാല് പേര്‍ക്കും തൊട്ടടുത്ത ഫ്രൂട്സ് കടയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കര്‍ണാടകയില്‍ നിന്നും ജില്ലയിലേക്ക് ഊടുവഴികളിലൂടെ ആളുകള്‍ അനധികൃതമായി വരുന്നത് തടയുന്നതിന് ജനകീയ കൂട്ടായ്മ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാവും ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കുക.

Anweshanam
www.anweshanam.com