ഇന്ന് മഹാനമി; കോവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങുകള്‍

ഉത്തരേന്ത്യയിൽ ഇന്ന് ദസ്റ ആഘോഷം.
ഇന്ന് മഹാനമി; കോവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങുകള്‍

തിരുവനന്തപുരം: ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുക. കോവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍.

വിജയദശമി ദിനമായ നാളെ രാവിലെ നാല് മണിമുതല് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മിക്കയിടങ്ങളിലും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരം.

ഇത്തവണ സാമൂഹിക അലകം പാലിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അതേസമയം, ഉത്തരേന്ത്യയിൽ ഇന്ന് ദസ്റ ആഘോഷമാണ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഉൾപ്പെടെയുള്ള നഗരങ്ങൾ പ്രധാന സ്ഥലങ്ങളിൽ ഒന്നും ഇത്തവണ ആഘോഷങ്ങൾ ഇല്ല.

പടക്കങ്ങൾ നിറച്ച് രാവണന്റെയും കുംഭകർണന്റെയും കോലങ്ങൾക്ക് തീകൊളുത്തുന്ന ചടങ്ങിനും നിയന്ത്രണങ്ങളുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാൻ ആഘോഷസമിതികൾക്ക് നിർദ്ദേശം നല്‍കിയിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ജനങ്ങൾക്ക് ദസ്റ ആശംസകൾ നേർന്നു.

Related Stories

Anweshanam
www.anweshanam.com