'മദ്‌റസകള്‍ പീഡനകേന്ദ്രങ്ങളാകരുത്; നിർദ്ദേശവുമായി കേരള പോലീസ്
Kerala

'മദ്‌റസകള്‍ പീഡനകേന്ദ്രങ്ങളാകരുത്; നിർദ്ദേശവുമായി കേരള പോലീസ്

മദ്‌റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

By News Desk

Published on :

കാസര്‍ഗോഡ്: കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്. മദ്‌റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണമെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച്‌ ബോധ്യപ്പെടണമെന്നും അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പള്ളിക്കമ്മറ്റികള്‍ക്ക് നല്‍കിയ നോട്ടീസില്‍ കാസര്‍ഗോഡ് പോലിസ് വ്യക്തമാക്കുന്നു. മദ്‌റസയ്ക്കു പുറമെ പള്ളിയ്ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ നിര്‍ദേശം ബാധകമാണെന്ന് പോലീസ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതിനു വിരുദ്ധമായി നിയമനങ്ങള്‍ നടത്തിയാല്‍ പളളിക്കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു. ചീമേനി, ബേക്കല്‍ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവില്‍ കേസുകളുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Anweshanam
www.anweshanam.com