
ബെംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് അടിയന്തര ശസ്ത്രക്രിയ. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മദനിയെ ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മദനിയുടെ ബന്ധുക്കള്‍ പറഞ്ഞു. ബംഗ്ലളുരുവിലെ സഫ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക.